Home app

മഹാരാഷ്ട്രയില്‍ കര്‍ഷകപ്രക്ഷോഭം; കാല്‍ലക്ഷം കര്‍ഷകര്‍ കാല്‍നടയായി മുംബൈയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കര്‍ഷകപ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു. അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നാസിക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കാല്‍നടയായി തിങ്കളാഴ്ച മുംബൈയിലെത്തും. മാര്‍ച്ചില്‍ 25,000 കര്‍ഷകരാണ് അണിചേര്‍ന്നിരിക്കുന്നത്.

മാര്‍ച്ച് അവസാനിക്കുന്നതിന് മുന്‍പ് തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.അല്ലാത്തപക്ഷം നിയമസഭാ മന്ദിരം വളയുന്നത് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ മാര്‍ഗങ്ങളിലേക്കു കടക്കുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്.

കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കലില്‍ നിന്നു പിന്മാറുക, വിളകള്‍ക്കു കൃത്യമായ താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക പെന്‍ഷന്‍ വര്‍ധിപ്പിക്കുക, എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണു കര്‍ഷകര്‍ മുന്നോട്ടു വയ്ക്കുന്നത്. നേരത്തെ, കര്‍ഷകപ്രക്ഷോഭം ശക്തമായപ്പോള്‍ 34,000 കോടി രൂപയുടെ കടാശ്വാസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top