Home app

ഇടത് മുന്നണിയുടെ രാജ്യസഭാ സീറ്റ് ജെഡിയുവിന്

തിരുവനന്തപുരം: ഇടത് മുന്നണിയുടെ രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജെഡിയുവിനെ ഇടത് മുന്നണിയുമായി സഹകരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. എല്ലാവരെയും ഉള്‍പ്പെടുത്തി ചെങ്ങന്നൂരില്‍ ഈ മാസം 20ന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പാക്കാനും  ഇടതുമുന്നണി യോഗം തീരുമാനിച്ചിട്ടുണ്ട്‌.

അതേസമയം രാജ്യസഭാ സീറ്റ് നല്‍കാനുള്ള എല്‍ഡിഎഫ് തീരുമാനത്തില്‍ സന്തോഷമെന്ന് ജെഡിയു സംസ്ഥാന പ്രസിഡണ്ട് എംപി വീരേന്ദ്രകുമാര്‍ പ്രതികരിച്ചു. രാജ്യസഭയിലേക്ക് ആര് മത്സരിക്കണമെന്നത് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രായാധിക്യം മൂലം വീണ്ടുമൊരിക്കല്‍ കൂടി രാജ്യസംഭാ എംപിയാകാന്‍ വീരേന്ദ്രകുമാര്‍ തയ്യാറായേക്കില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എംഎല്‍എ സ്ഥാനം കൂടി നഷ്ടപ്പെട്ട മകന്‍ എംവി ശ്രേയാംസ്‌കുമാര്‍ എംപിയായേക്കുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top