Home app

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം ; കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം. നിലവില്‍ 56 വയസ്സാണ് കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം. ഇത് 60 ആക്കി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. ബാങ്കുകള്‍ വച്ച നിര്‍ദ്ദേശമാണ് പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന്. അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി ഘടകകക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തലും പരിധി നിശ്ചയിക്കലും പോലുള്ള നിര്‍ണായക നടപടികളെടുത്തില്ലെങ്കില്‍ കെഎസ്ആര്‍ടിസി പൂട്ടിപ്പോകുമെന്നാണ് സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെയും നിലപാട്. ഇതിന്റെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 60ലേയ്ക്ക് ഉയര്‍ത്താനുളള സര്‍ക്കാര്‍ നീക്കം. കെ.എസ്.ആര്‍.ടി.സി. പുനരുദ്ധരിക്കാന്‍ ഗതാഗതവകുപ്പ് തയ്യാറാക്കിയ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന വ്യവസ്ഥ നേരത്തെ മന്ത്രിസഭ ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.

ഈ വ്യവസ്ഥ മറ്റ് മന്ത്രിമാര്‍ എതിര്‍ത്തതോടെയാണ് തീരുമാനം മാറ്റിയത്. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം വേണ്ടതിനാല്‍ ഇടതുമുന്നണിയില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം പരിഗണിച്ചാല്‍ മതിയെന്നാണ് മന്ത്രിസഭയിലുണ്ടായ ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. കെ.എസ്.ആര്‍.ടി.സി സാമ്പത്തികമായി മെച്ചെപ്പെടുന്നത് വരെയെങ്കിലും പെന്‍ഷന്‍ നിജപ്പെടുത്തണമെന്നാണ് നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top