കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കുന്ന ഏജന്റാണ് സുധാകരനെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ആര്‍എസ്എസും സുധാകരനും ഇരുമെയ്യാണെങ്കിലും ഒരുമനസാണെന്നും ജയരാജന് ആരോപിച്ചു. ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ തുറന്നു പറച്ചിലില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശുഹൈബ് വധത്തില്‍ പിടിയിലായവരില്‍ പാര്‍ട്ടി ബന്ധമുള്ളവര്‍ക്കെതിരെ നടപടി വൈകുന്നത് ചില സാങ്കേതികതകള്‍ മൂലമാണെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കുന്ന ഏജന്റാണ് സുധാകരനെന്ന് പി.ജയരാജന്
By
March 9, 2018 10:50 am