തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇ.ശ്രീധരനെ അനാദരിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കായി ശ്രീധരന്റെ കത്ത് കിട്ടിയിരുന്നുവെന്നും എന്നാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്ക് കേന്ദ്രാനുമതിയും സാമ്പത്തിക സഹായവും ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശ്രീധരന്റെ വൈദഗ്ധ്യം ആരും ചോദ്യം ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1128 കോടി രൂപ സര്‍ക്കാര്‍ നല്‍കണം. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കാനാകില്ല. ശ്രീധരന് കാണിക്കുന്ന ധൃതി കേരളത്തിന് കാണിക്കാനാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.