ദില്ലി: ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതിയുടെ അനുമതി. ദയാവധം നിയമവിധേയമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.കോമണ്‍ കോസ് എന്ന സംഘടന നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി.
ദയാവധം സംബന്ധിച്ച് പരിശോധിക്കുന്നതിനായി ജില്ലാ മജിസ്ര്ടേറ്റ് മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കണം. മരണ താത്പര്യ പത്രത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് ദയാവധത്തിന് അനുമതി നല്‍കേണ്ടത്. മാന്യമായി മരിക്കുക എന്നത് പൗരന്റെ മൗലീകാവകാശമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.