Home app

സിനിമകളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

സിനിമകളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ഉത്തരവ്. ‘സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമം കുറ്റകരമാണ്’ എന്ന മുന്നറിയിപ്പ് സ്‌ക്രീനില്‍ എഴുതി കാണിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

ബലാല്‍സംഗം, സ്ത്രീകള്‍ക്ക് നേരെയുള്ള ശാരീരിക ഉപദ്രവം, കരണത്തടിക്കല്‍, അസഭ്യം പറയുക തുടങ്ങിയ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നാണ് വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ സിനിമയില്‍ മദ്യപാന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. നുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top