Ernakulam

ഷുഹൈബ് വധക്കേസില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ടു കേരള പൊലീസ് ഇനി ഒന്നും ചെയ്യേണ്ടെന്നു വ്യക്തമാക്കി. പ്രതികള്‍ കയ്യിലുണ്ടായിട്ടും അവരില്‍ നിന്നും ഒന്നും ചോദിച്ചറിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ആയുധം എവിടെയെന്ന് പൊലീസ് ചോദിച്ചറിഞ്ഞില്ല. കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ളവരെ എല്ലാവര്‍ക്കും അറിയാം. എന്നാലവര്‍ കൈകഴുകി പോകുകയാണെന്നും നിരന്തരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അറിയില്ലെന്നും സിബിഐ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ പുരോഗതി സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍ കോടതിയെ അറിയിച്ചു. അതിനിടെ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. സിബിഐ അന്വേഷണം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. കേസിലെ പ്രതികളെയെല്ലാം പിടികൂടിയെന്നും ഇനിയിതില്‍ മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top