ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ബിടെകിന്റെ ടീസര്‍ പുറത്തിറങ്ങി. മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക. അനൂപ് മേനോന്, അജു വര്‍ഗ്ഗീസ്, സൈജു വര്‍ഗ്ഗീസ്, ശ്രീനാദ് ഭാസി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നു. രാമകൃഷ്ണ ജെ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മാക്ട്രോ പിക്ചേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ രാജിന്റേതാണ് സംഗീതം.
കലിപ്പ് ലുക്കില്‍ ആസിഫും ശ്രീനാഥ് ഭാസിയും; ബിടെകിന്റെ ടീസര്‍ കാണാം
By
March 4, 2018 11:08 am