യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശി സഞ്ജയ്, രജിത് എന്നിവരയൊണ് പോലീസ് അറസ്റ്റ് ചെയ്തത്. ശുഹൈബിനെ കൊലപ്പെടുത്താന്‍ സഞ്ജയ് ഗൂഢാലോചന നടത്തിയെന്നും ശുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. രജത് ആണ് ശുഹൈബിനെ പ്രതികള്‍ക്ക് കാട്ടിക്കൊടുത്തത്.
കേസില്‍ നേരത്തെ ആകാശ് തില്ലങ്കേരി, രജില്‍ രാജ്, അസ്കര്‍ എടയന്നൂര്‍, അന്‍വര്‍ സാദത്ത് തില്ലക്കേരി, അഖില്‍ പാലയോട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കൊലപാതകത്തില്‍ പങ്കെടുത്ത ഒരാളെക്കൂടി ഇനിയും കണ്ടെത്തേണ്ടതുണ്ട്.