Home app

വിശാഖപട്ടണത്ത് ലുലു ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

ആന്ധ്രപ്രദേശില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പണിയുന്നു. കണ്‍വെന്‍ഷന്‍ സെന്ററും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലും ഷോപ്പിംഗ് മാളും പണിയുന്നതിനായി 2000 കോടി രുപയാണ് ലുലു ഗ്രൂപ്പ് തീരദേശ നഗരത്തില്‍ മുതല്‍മുടക്കിയിരിക്കുന്നത്.

ആര്‍കെ ബീച്ചില്‍ തുടങ്ങുന്ന ഈ സംയുക്തസംരഭത്തില്‍ 10000ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പ്രൊജക്ടിന് തറക്കല്ലിട്ടു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, അശോക് ഗജപതി രാജു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫ് അലി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മൂന്ന് വര്‍ഷത്തിനകം സംരഭം പൂര്‍ത്തിയാകുമെന്നും 5000 പേര്‍ക്ക് പ്രത്യക്ഷത്തില്‍ ജോലി ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി പറഞ്ഞു. വിശാഖപട്ടണത്തിന്റെ ടൂറിസം സാധ്യതകള്‍ക്ക് ചിറകുനല്‍കുന്നതാണ് ലുലുവിന്റെ പ്രൊജക്ട് എന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top