Home app

മദ്യശാലകള്‍ക്കുള്ള നിരോധനത്തില്‍ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതി

ദില്ലി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഭേദഗതി വരുത്താമെന്ന് സുപ്രിം കോടതി. പഞ്ചായത്തുകളെ ഉത്തരവില്‍ നിന്നും ഒഴിവാക്കണമെന്ന, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അപേക്ഷ കോടതി വിധി പറയാനായി മാറ്റി. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച് 2016 ഓഗസ്റ്റിലാണ് സുപ്രിം കോടതി ഉത്തരവിട്ടത്.

കേരളം, തമിഴ്നാട്, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ദിമുട്ടുണ്ടെന്നായിരുന്നു കേരളത്തിന്റെ വാദം. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് മുന്‍സിപ്പല്‍ മേഖലകളെ നേരത്തെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് കോടതി ഒഴിവാക്കിയിരുന്നു.

ഉത്തരവിന്റെ പരിധിയില്‍ നിന്നും പഞ്ചായത്തുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അസമിലെ മദ്യശാല ഉടമകളാണ് ആദ്യം സുപ്രിം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി മുഴുവന്‍ സംസ്ഥാനങ്ങളുടെയും നിലപാട് ചോദിച്ചു. തുടര്‍ന്നാണ് വിധി നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും പഞ്ചായത്തുകളിലൂടെ കടന്നു പോവുന്ന ദേശീയ-സംസ്ഥാന പാതകളെ ഉത്തരവില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേരളം, തമിഴ്നാട്, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top