Entertainment

ചിമ്പുവില്ലാതെ വിടിവി രണ്ടാം പതിപ്പ് എത്തുന്നു

പ്രണയം പറഞ്ഞ് സിനിമ ഹിറ്റാക്കാന്‍ ഗൗതം മേനോനെപ്പോലെ മറ്റൊരു സംവിധായകനില്ല. പ്രേക്ഷക പ്രീതി നേടിയ ‘വിണ്ണെത്താണ്ടി വരുവായാ’ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് വരുന്നു എന്നതാണ് ജിവിഎം ആരാധകര്‍ക്കുള്ള പുതിയ വാര്‍ത്ത.

കാര്‍ത്തിക്കിന്റെയും ജസ്സിയുടേയും പ്രണയകഥ അതിമനോഹരമായി പറഞ്ഞ വിടിവിയില്‍ ചിമ്പുവും തൃഷയുമായിരുന്നു കാര്‍ത്തിക്കും ജസ്സിയുമായി തകര്‍ത്ത് അഭിനയിച്ചത്.

എന്നാല്‍ വിടിവി ടു എത്തുമ്പോള്‍ അതില്‍ ചിമ്പു ഉണ്ടാവില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. പകരം മാധവനാണ് കാര്‍ത്തിക്കായി എത്തുന്നത്. കൂടാതെ ടൊവിനോ തോമസും പുനീത് രാജ്കുമാറും പ്രധാന വേഷത്തില്‍ എത്തും. നടി അനുഷ്‌കയും ചിത്രത്തിലുണ്ടാകുമെന്നാണ് അണിയറ വൃത്തങ്ങള്‍.

കാര്‍ത്തിക്കിന്റേയും അയാളുടെ സുഹൃത്തുക്കളുടേയും കഥയാണ് രണ്ടാം വിണ്ണൈത്താണ്ടി വരുവായാ പറയുന്നത്. 2010ല്‍ റിലീസായ വിണ്ണൈത്താണ്ടി വരുവായ വമ്പന്‍ ഹിറ്റായിരുന്നു.

ചിത്രത്തിലെ പാട്ടുകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിക്രമിന്റെ ധ്രുവ നക്ഷത്രം, ധനുഷിന്റെ എനൈ നോക്കിപ്പായും തോട്ട എന്നീ ചിത്രങ്ങളാണ് ഗൗതം മേനോന്റെതായി പുറത്തിറങ്ങാനുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top