Home app

ലോകപ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാം വിടവാങ്ങി

കരലൈന: ലോകപ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാം അന്തരിച്ചു. 99 വയസ്സായിരുന്നു. യുഎസിലെ നോര്‍ത്ത് കരലൈനയിലെ വസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു നാളുകളായി അവശനായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും തീക്ഷ്ണതയുള്ള വചന പ്രഘോഷകന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബില്ലി ഗ്രഹാം ഐസന്‍ഹോവര്‍ മുതല്‍ ജോര്‍ജ് ബുഷ് വരെയുള്ളപല അമേരിക്കന്‍ പ്രസിഡന്റുമാരുടെയും ആത്മീയ ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1954 ല്‍ ലണ്ടനിലാണ് ബില്ലി ഗ്രഹാം തന്റെ സുവിശേഷ പ്രഭാഷണങ്ങള്‍ക്കു തുടക്കം കുറിച്ചത്. അറുപതു വര്‍ഷം സുവിശേഷ പ്രസംഗവേദികളില്‍ നിറഞ്ഞുനിന്ന അദ്ദേഹം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേരോടു പ്രസംഗിച്ചിട്ടുള്ള വ്യക്തിയായും അറിയപ്പെടുന്നു. അദ്ദേഹം സ്ഥാപിച്ച ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്‍ ലോക സുവിശേഷവത്ക്കരണത്തിന് ശ്രദ്ധേയമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ടെലിവിഷന്റെ സാധ്യത ഉപയോഗപ്പെടുത്തിയ ആദ്യ സുവിശേഷ പ്രാസംഗികനാണ് ഇദ്ദേഹം. ലളിതമായ ഭാഷയില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍ ബില്ലിഗ്രഹാം പ്രകടിപ്പിച്ചിരുന്ന അപാരമായ കഴിവ് പ്രശംസനീയമായിരുന്നു. ഇന്‍ഡ്യ ഉള്‍പ്പെടെ 21 കോടി ജനങ്ങളോട് സുവിശേഷം പ്രഘോഷിച്ച ബില്ലി ഗ്രഹാമിന്റെ സാന്നിധ്യം ലോക പ്രസിദ്ധ മാരാമണ്‍ കണ്‍വന്‍ഷനിലും ആത്മചൈതന്യം പകര്‍ന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top