തൊട്ടതെല്ലാം പൊന്നാക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ഉപേക്ഷിക്കുമോ ? പതിനേഴാം വയസ്സില്‍ തനിക്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് കോഹ്ലി അഭിമാനത്തോടെയാണ് ഇതുവരെ പറഞ്ഞിരുന്നത്.
എന്നാല്‍ 11400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് പുറത്ത് വന്നതോടെ പിഎന്‍ബിയുമായി നിലവിലുള്ള ബ്രാന്‍ഡ് അംബാസിഡര്‍ കരാര്‍ ഇടയ്ക്ക് വച്ച് ഉപേക്ഷിക്കാന്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. കോഹ്ലിയുടെ സ്വന്തം ബാങ്ക് എന്ന നിലയിലാണ് പിഎന്‍ബിയുടെ പരസ്യങ്ങള്‍ ക്രിക്കറ്റ് പ്രേമികളെ ആകര്‍ഷിച്ചിരുന്നത്.
എന്നാല്‍ തന്റെ യശസ്സിന് കളങ്കം തട്ടുന്ന രീതിയില്‍ പിഎന്‍ബി പ്രശ്നം വഷളായാല്‍ കരാറില്‍ നിന്ന് പിന്മാറാന് കോഹ്ലിക്ക് നിയമപ്രശ്നങ്ങള്‍ ഉണ്ടാവില്ല. ഇന്ത്യയിലെ ഒന്നാമത്തെ ക്രിക്കറ്റ് കളിക്കാരന് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിന്റെ അംബാസിഡര്‍ പദവി നിലനിര്‍ത്തുമോ എന്നാണ് ബാങ്കിംഗ് വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.