Ernakulam

ഐക്കോണ്‍സ് 2018 സമ്മേളനം കൊച്ചിയില്‍

സോണാര്‍ സാങ്കേതിക വിദ്യയും അന്തര്‍ജല സെന്‍സറുകളുടെ സാങ്കേതിക വിദ്യയും സംബന്ധിച്ച് നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എന്‍പിഒഎല്‍) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഐക്കോണ്‍സ് – 2018 ഈ മാസം 22 മുതല്‍ 24 വരെ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും.

കപ്പലുകളില്‍ ഉപയോഗിക്കുന്ന സോണാറുകളും അനുബന്ധ സാങ്കേതിക വിദ്യകളും സംബന്ധിച്ച് ഏറ്റവും പുതിയ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും സ്വാംശീകരിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സോണാര്‍ സാങ്കേതിക വിദ്യയും നിരീക്ഷണ വ്യൂഹവും അനുബന്ധ വിദ്യകളും സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും വികസനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന കൊച്ചിയിലെ എന്‍പിഒഎല്‍ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഡിആര്‍ഡിഒയുെട പ്രധാന ലബോറട്ടറി വിഭാഗമാണ്.

സമ്മേളനത്തിന്റെ ഉദ്ഘാടനം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യാഴാഴ്ച നിര്‍വഹിക്കും. ഡിഫന്‍സ് സെക്രട്ടറിയും ഡിആര്‍ഡിഒ ചെയര്‍മാനുമായ
ഡോ എസ് ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിക്കും. കോണ്‍ഫറന്‍സിന് മുന്നോടിയായി ഫെബ്രുവരി 22ന് നടക്കുന്ന ഏകദിനവര്‍ക്ക് ഷോപ്പില്‍ വിദ്യാര്‍ഥികള്‍ക്കും യുവ ഗവേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top