ബാഹുബലിയിലൂടെ താരമായ ഒരു തൃശൂര്കാരനുണ്ട്. ചില്ലറക്കാരനൊന്നുമല്ല ഗഡി, ആളൊരു കൊമ്പനാണ്. മസ്തകത്തിലേറി ബാഹുബലി വമ്പുകാട്ടി തളയ്ക്കുന്ന കൊമ്പനെ ഓര്‍ക്കുന്നില്ലേ…ആനച്ചന്തത്തിന്റെ സകല സൗന്ദര്യലക്ഷണങ്ങളും തികഞ്ഞ ചിറക്കല്‍ കാളിദാസന്. ഗജവീരനോടുള്ള പ്രണയം മൂത്ത് കാളിദാസനെപ്പറ്റി വീഡിയോ ആല്‍ബം തന്നെ പുറത്തിറക്കിയിരിക്കുകയാണ്. ഗജം എന്ന സംഗീത ആല്‍ബത്തില്‍ കഥാനായകനായെത്തുന്നത് ചിറക്കല്‍ കാളിദാസന് തന്നെയാണ്. പ്രശാന്ത് മോഹന്റെ സംഗീതത്തില്‍ വിജയ് യേശുദാസും വിധു പ്രതാപും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രൗഡഗംഭീരമായി കാളിദാസന്റെ വീരങ്ങള് വര്‍ണിക്കുന്ന വരികളെഴുതിയിരിക്കുന്നത് ഡെന്നിസ് ജോസഫ് ആണ്. ശ്രീകാന്ത് ഈശ്വറിന്റെതാണ് ക്യാമറ.
ബാഹുബലി ഹീറോയിതാ സംഗീത ആല്‍ബത്തില്‍….!
By
February 20, 2018 10:36 am