കൊച്ചി ; മതിയായ യോഗ്യതയില്ലാത്തതിനാല്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യനെ ഹൈക്കോടതി അയോഗ്യനാക്കി. ആലുവ സ്വദേശി ടി ആര് കുമാറിന്റെ പരാതിയിലാണ് നടപടി. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കുറഞ്ഞത് 10 വര്‍ഷം കോളജില്‍ പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യണം. എന്നാല്‍ എംജി വി സിക്ക് നിശ്ചിത യോഗ്യത ഇല്ലെന്ന് കോടതി കണ്ടെത്തി. വി സിയെ തിരഞ്ഞെടുക്കുന്ന സെലക്ഷന് കമ്മിറ്റിക്കും പോരായ്മയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
യോഗ്യതയില്ല ; എംജി സര്‍വകലാശാല വൈസ് ചാന്‍സലറെ ഹൈക്കോടതി അയോഗ്യനാക്കി
By
February 19, 2018 10:28 am