പ്രമുഖ വ്യവസായി വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഏഴ് ബാങ്കുകളില്‍ നിന്നായി 3600 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
സിബിഐ ഇദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹം രാജ്യം വിട്ട് പോയെന്നാണ് കരുതിയിരുന്നത്. റോട്ടോമാക്ക് പേനകളാണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നം.
യൂണിന് ബാങ്കില്‍ നിന്ന് 485 കോടി രൂപയും അലഹാബാദ് ബാങ്കില്‍ നിന്നും 352 കോടിയരൂപയും വായ്പ വാങ്ങിയ വിക്രം ഒരു വര്‍ഷമായിട്ട് മുതലോ പലിശയോ തിരിച്ചടച്ചിട്ടില്ല. കാന്‍പൂരിലെ സിറ്റി സെന്റര്‍ റോഡിലുള്ള ഓഫീസ് ഒരാഴ്ചയായി അടഞ്ഞു കിടക്കുകയായിരുന്നു. പാന്‍പരാഗ് എന്ന ബ്രാന്‍ഡിലുള്ള പാന്‍മസാല നിര്‍മ്മിക്കുന്ന കമ്പനിയും കോത്താരിയുടെ കുടുംബ ബിസിനസാണ്. ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ വ്യവസായികള്‍ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കുടുങ്ങിയേക്കും.