Home app

ക്ലോസറ്റിലും കൈയിട്ട് വാരണോ..? ബിജെപി എംപിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

                     ഈ മോഡല്‍ സ്വച്ഛ് ഭാരത് നമുക്കുവേണ്ട

പബ്ലിസിറ്റിക്ക് വേണ്ടി പൊട്ടത്തരം കാണിക്കരുതെന്നാണ് ബിജെപി എംപിയായ ജനാര്‍ദ്ദനന്‍ മിശ്രയോട് ജനങ്ങളിപ്പോള്‍ പറയുന്നത്. ആവേശം കൂടിയപ്പോള്‍ കക്ഷിക്ക് പറ്റിയത് കിടിലനൊരബദ്ധമാണ്.മണ്ണുവീണ് ഉപയോഗ ശൂന്യമായ സ്‌കൂള്‍ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഇറങ്ങിയതാണ് എംപിക്ക് പണിയായത്. ഗ്ലൗസുകളോ മറ്റ് ഉകരണങ്ങളോ ഇല്ലാതെ വെറും കൈ ഉപയോഗിച്ചാണ് മിശ്ര ടോയ്‌ലറ്റ് ശുചിയാക്കുന്നത്.

ശൂചീകരണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാതൃകയാവാന്‍ ശ്രമിച്ച എംപിയോട് ഇപ്പോഴല്ല, പഠിക്കാന്‍ വിട്ട പ്രായത്തില്‍ സ്‌കൂളില്‍ പോകണമായിരുന്നു എന്ന് വിദ്യാര്‍ഥികള്‍ തിരിച്ച് ഉപദേശിച്ചതായാണ് സോഷ്യല്‍ മീഡിയകളിലെ ഇപ്പോഴത്തെ തമാശ. നഗ്നമായ കൈകള്‍ കൊണ്ട് ജനാര്‍ദ്ദനന്‍ മിശ്ര ക്ലോസറ്റ് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ്.
 

ആരും ഇത്തരം വൃത്തികേട് ഒരിടത്തും കാണിക്കരുത് എന്നു പറഞ്ഞാണ് മിക്കവരും വീഡിയോ ഷെയര്‍ ചെയ്യുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപിയാണ് ജനാര്‍ദ്ദനന്‍ മിശ്ര.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top