ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ നടന് മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മാമാങ്കം ദ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരിക്കു പറ്റിയ വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmaamaankampromotion%2Fposts%2F731997736998527&width=500″ width=”500″ height=”250″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true”></iframe>
ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അണിയറക്കാര്‍ പുറത്ത് വിട്ടിരുന്നു. നീരജ് മാധവ്, ക്വീന്‍ ഫെയിം ധ്രുവ് എന്നിവരോടൊപ്പം ബോളീവുഡില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെയുള്ള അഭിനേതാക്കള്‍ ചിത്രത്തിലുണ്ടാവും. നവാഗതനായ സജീവ് പിള്ളയാണ് സംവിധായകന്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. പത്തു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. കോടികള്‍ മുടക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. വിവിധ ഭാഷകളിലായി ചിത്രം ഈ വര്‍ഷം അവസാനം തിയറ്ററിലെത്തിയേക്കും.