തൃശൂര്‍ ; ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മാള സ്വദേശി ഇമ്മാനുവലാണ് ഭാര്യ മേഴ്സിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ അയല്‍വാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇരുവരും ഇരിങ്ങാലക്കുടയിലെ വാടക വീട്ടിലായിരുന്നു താമസം. കുടുംബപ്രശ്നമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഇമ്മാനുവലിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
By
February 16, 2018 6:29 am