Home app

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം; മിനിമം ചാര്‍ജ് എട്ട് രൂപ

തിരുവനന്തപുരം: മിനിമം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി. മിനിമം ചാര്‍ജ് ഏഴു രൂപയില്‍നിന്ന് എട്ടാക്കി ഉയര്‍ത്തണമെന്ന ഇടതുമുന്നണിയുടെ ശുപാര്‍ശ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിനു നിലവിലെ 64 പൈസയില്‍ നിന്നും 70 പൈസയായി വര്‍ധിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും.

ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍നിന്ന് പതിനൊന്നും എക്‌സിക്യുട്ടീവ്, സൂപ്പര്‍ എക്‌സ്പ്രസ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും ഉയരും. സൂപ്പര്‍ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക. വിദ്യാര്‍ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വര്‍ധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ ചേര്‍ന്ന അടിയന്തരയോഗത്തില്‍ അറിയിച്ചിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

ചാര്‍ജ് വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടതുമുന്നണി യോഗം ചേര്‍ന്നത്. എന്നാല്‍ കണ്‍സന്‍ഷന്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം യോഗത്തില്‍ മുന്നണി തള്ളിയിരുന്നു. അതേസമയം മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ മന്ത്രിസഭാതീരുമാനത്തെക്കുറിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പ്രതികരണമൊന്നും വന്നിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top