Film News

ഉസ്താദാണ് അഡാറ് താരം !

നാലുപതിറ്റാണ്ടുകള്‍, എന്തായാലും അത് അത്ര ചെറിയൊരു കാലയളവല്ല. അത്രയും കാലം കല്യാണ വീടുകളിലും സാംസ്‌കാരിക വേദികളിലും പാടിപ്പതിഞ്ഞ ഒരു താളം മലയാളികളുടെയാകെ ചുണ്ടത്ത് തത്തിക്കളിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കാണുന്നത്. എന്നാല്‍ ആ ആരവങ്ങളിലൊന്നും പെടാതെ ഒരാളുണ്ട്, റിയാദിലെ ഒരു പലവ്യഞ്ജനക്കട നടത്തുന്ന ജബ്ബാര്‍ ഉസ്താദ്. അങ്ങനെ വെറുതേ പറഞ്ഞാല്‍ ആളെ മനസ്സിലാവണമെന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്ന മാണിക്യമലരായി ബീവി എന്ന പാട്ട് എഴുതിയത് ഉസ്താദ് ആണ്. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത കേരള വിഷന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍മാരായ തലേശ്ശരി റഫീഖും എരഞ്ഞോളി മൂസയും ഉള്‍പ്പെടെയുള്ളവര്‍ പാടി അനശ്വരമാക്കിയ പാട്ടിന്റെ പുത്തന്‍വേര്‍ഷനാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളികളുടേയാകെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒമര്‍ലുലു ഒരുക്കുന്ന അഡാര്‍ ലവ് എന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന്‌റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനാണ് റീമിക്‌സ് ചെയ്ത മാണിക്യമലരായ പൂവി പാടിയിരിക്കുന്നത്. വലിയ സ്വീകാര്യമാണ് പാട്ടിന് നവമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top