Home app

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല, മാധ്യമവാര്‍ത്തകള്‍ തെറ്റ്: പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ തെറ്റെന്ന് ബിജെപി നേതാവ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞു.

കഴിഞ്ഞ തവണ മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച വെയ്ക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്കായിരുന്നു. ഈ പശ്ചാത്തലത്തില്‍ ശ്രീധരന്‍പിള്ളയെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുമ്മനം മത്സരിച്ച് കുറഞ്ഞ വോട്ട് നേടിയാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും വിലയിരുത്തലുണ്ടായി. മാത്രമല്ല, സമുദായ സംഘടനകളുടെ നിലപാട് ബി.ജെ.പിക്ക് അനുകൂലമാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ട് ബി.ജെ.പി ക്ക് കിട്ടുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. സിപിഎം നേതാവായിരുന്ന കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top