Home app

മാവേലിക്ക് ഓണസമ്മാനം കേരളാ ബാങ്ക്

തിരുവനന്തപുരം: കേരള ജനത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരളാ ബാങ്ക് 2018 ഓണത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ മേഖലയില്‍ ആരംഭിക്കുന്ന കേരള ബാങ്ക് സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ബാങ്കിങ് ശൈലിയാവും പിന്‍തുടരുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്ബിഐയില്‍ ലയിച്ച പശ്ചാത്തലത്തില്‍ കേരളത്തിന്റേതായ ഒരു ബാങ്ക് വേണമെന്ന ആവശ്യത്തിന്റെ പ്രസക്തി ഏറി വരികയാണ്. ആവേശം വാനോളം ഉയരുമ്പോഴും കേരളാ ബാങ്ക് നിലവില്‍ വരണമെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി വേണം. റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിക്കുമെന്ന് തന്നെയാണ് ഇടതുസര്‍ക്കാര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്.

ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് പ്രതിവര്‍ഷം ഒന്നരലക്ഷം കോടി രൂപയാണ് പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്നത്. ഈ ഭീമമായ തുകയുടെ ഒരു ഭാഗം നിക്ഷേപമായി ലഭിച്ചാല്‍ കേരള ബാങ്കിന്റെ ഭാവി ശോഭനമാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top