Breaking News

കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീര മൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീര മൃത്യു. പൂഞ്ചിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം. 

സൈനിക ഓഫീസറും സൈനികനുമാണ് മരിച്ചത്. പൂഞ്ചിലെ വന പ്രദേശത്താണ് ഏറ്റുമുട്ടല്‍. പൂഞ്ചിലെ നാര്‍ ഖാസ് വന മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്.”പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതിര്‍ത്തി ലംഘിച്ച് നാല് ഭീകര്‍ന്‍മാര്‍ പൂഞ്ചില്‍ പ്രവേശിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 

സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top