Home app

പുലിയെ പിടികൂടും ; റോഡ് ഉപരോധം അവസാനിപ്പിച്ചു

തൃശൂര്‍: വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാല് വയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിവന്ന റോഡ് ഉപരോധം അവസാനിപ്പിച്ചു. പുലിയെ പിടിക്കാന്‍ കെണി വയ്ക്കുമെന്ന് കോയമ്പത്തൂര്‍ കളക്ടര്‍ ഉറപ്പു നല്‍കിയതോടെയാണ് ഉപരോധം നാട്ടുകാര്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് മരിച്ചത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തല വേര്‍പ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം തേയിലത്തോട്ടത്തിന് ഇടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top