കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു മാറ്റി. ഹൈക്കോടതി പരാമര്‍ശവും കലക്ടറുടെ റിപ്പോര്‍ട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തോമസ് ചാണ്ടിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. മുതിര്‍ന്ന അഭിഭാഷകന് ഹാജരാകാന്‍ കഴിയില്ലെന്നും ഇതുമൂലം കേസ് മാറ്റണമെന്നും തോമസ് ചാണ്ടി അപേക്ഷ നല്‍കിയിരുന്നു. ജസ്റ്റീസ് എസ്.എ. ബോബ്ഡേ, ജസ്റ്റീസ് നാഗേശ്വര്‍ റാവു എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നേരത്തെ മൂന്നു ജഡ്ജിമാര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ജസ്റ്റിസുമാരായ കുര്യന് ജോസഫ്, എ.എം ഖാന്‍വില്‍ക്കര്‍, എ.എം സാപ്രെ എന്നിവരാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്.