ബിഡിജെഎസ് സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് ചേര്‍ത്തലയില്‍ ചേരും. പാര്‍ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ് യോഗം. ബിജെപിയുമായുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചേരുന്ന നിര്‍വാഹക സമിതിയി യോഗത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്‍ഡിഎ മുന്നണി വിടണമെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്നുമാണ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം. ഇത് യോഗത്തില്‍ ചര്‍ച്ചയാകും.
ബിഡിജെഎസ് സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് ചേര്‍ത്തലയില്‍
By
February 9, 2018 6:31 am