ആയുര്‍വേദ നേത്ര ചികിത്സയില്‍ പഴമയും പുതുമയും സമന്യയിച്ച ഡോ എന്‍പിപി നമ്പൂതിരിയുടെ വിയോഗം ആയുര്‍വേദ വ്യവസായ മേഖലയില്‍ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. കണ്ണൂണ്ടായാല് പോരാ, നന്നായി കാണണമെന്ന് തമാശയോടെ സ്വകാര്യ സൗഹൃദ സംഭാഷണങ്ങളില്‍ ഓര്‍മിപ്പിക്കുന്ന എന്‍പിപി നമ്പൂതിരി 68ാം വയസ്സിലൂം കര്‍മനിരതനായിരുന്നു.
ഫെബ്രുവരി 7ന് ഈ ലോകത്തോട് വിടപറയുന്നത് വരെ സ്വന്തമായി വികസിപ്പിച്ചെടുത്ത ശ്രീധരീയം എന്ന നേത്ര മരുന്ന് ബ്രാന്‍ഡിനെ ബഹുരാഷ്ട്ര കമ്പനികളോട് മത്സരിക്കാന്‍ പ്രാപ്തമാക്കി. രണ്ടര പതിറ്റാണ്ട് സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് കൂത്താട്ടുകുളം കേന്ദ്രമാക്കി ശ്രീധരീയം ആയുര്‍വേദ നേത്രാശുപത്രിയും ഗവേഷണ കേന്ദ്രവുംസ്ഥാപിച്ചു. മരണശേഷം സ്വന്തം കണ്ണുകള്‍ ദാനം നല്കി അദ്ദേഹം മാതൃകയായി.