ഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളിലും നല്കിയ മറുപടിയിലാണ്് പ്രധാനമന്ത്രിയുടെ വിമര്‍ശനം. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭരണപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിയും തന്റെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമായിരുന്നു മോദിയുടെ മറുപടി.
മോദിയുടെ പ്രസംഗം ഇരുസഭകളിലുമായി രണ്ടര മണിക്കൂര്‍ നീണ്ടു. ‘യുപിഎ സര്‍ക്കാര്‍ ഭരിച്ച പത്ത് വര്‍ഷം ആകെ നടന്നത് ഒരു കോമണ്‍ വെല്‍ത്ത് ഗെയിംസ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 54 രാഷ്ട്രത്തലവന്മാര് പങ്കെടുത്ത ആഫ്രിക്ക ഉച്ചകോടി നടത്തി. കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ ആസിയാന്‍ രാഷ്ടത്തലവന്മാര് ഇന്ത്യയിലെത്തി നമ്മുടെ പതാകയേന്തി. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് സാര്‍ക്ക് രാഷ്ട്രത്തലവന്മാര് വന്നു’- മോദി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയില്‍ നിന്നും ഇറങ്ങിപ്പോയി.