എം.ജയചന്ദ്രന്റെ പ്രിയ ഗായിക ശ്രേയ ഘോഷാലിന്റെ സ്വരമാധുര്യത്തില്‍ കമല്‍ ചിത്രം ആമിയില്‍ നിന്ന് മറ്റൊരു പാട്ടു കൂടി. ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാലപിച്ച പ്രണയമയീ രാധാ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തിലെ ഈ പാട്ടില്‍ രാധയ്ക്ക് കൃഷ്ണനോടുളള പ്രണയത്തെയാണ് ഉപമിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന് സംഗീതം നല്കിയിരിക്കുന്നു. ഭര്‍ത്താവ് മാധവദാസുമൊത്തുള്ള ജീവിതവും പ്രണയവും സ്നേഹവും എല്ലാം പാട്ടിലെ ദൃശ്യങ്ങളില്‍ ആവിഷ്കരിക്കുന്നു. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, മുരളി ഗോപി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘പ്രണമയീ രാധാ’ ആമിയിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി
By
February 6, 2018 9:53 am