Business

യുഎസ് വിപണി തകര്‍ന്നു; ഇന്ത്യയിലും തകര്‍ച്ച, പരിഭ്രാന്തി

ചരിത്രത്തിലെ വലിയ ഇടിവോടെ ഡൗ ജോണ്‍സ് 1600 പോയിന്റ് രേഖപ്പെടുത്തി ലോക ഓഹരി വിപണികളില്‍ വന്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളും കൂപ്പുകുത്തി. സെന്‍സെക്‌സ് 1250 താഴ്ന്ന് 33,482 ലും നിഫ്റ്റി 306 പോയിന്റ് താഴ്ന്ന് 10,300 ലുമാണ് വ്യാപാരം ആരംഭിച്ചത്.

കൂടുതല്‍ തകര്‍ച്ച വരുമെന്നുറപ്പായതോടെ വന്‍തോതില്‍ ഓഹരികള്‍ വില്‍ക്കാനുള്ള പരിഭ്രാന്തിയിലാണ് ഇന്ത്യന്‍ ഓഹരി ഉടമകള്‍. ഓഹരി വിപണിയിലെ കറുത്ത ചൊവ്വാഴ്ച എന്ന് രേഖപ്പെടുത്തുന്ന തരത്തിലായിരിക്കും ഇന്ന് വ്യാപാരമവസാനിക്കുക. യുഎസ് വിപണി തകര്‍ന്നതിനെ തുടര്‍ന്ന് ജപ്പാനിലെ സൂചികയായ നിക്കിയില്‍ നാല് ശതമാനവും ഓസ്‌ട്രേലിയന്‍ സൂചികയില്‍ മൂന്ന് ശതമാനവും തകര്‍ച്ച നേരിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top