Home app

വാര്‍ത്താ വിലക്ക്; രാകുല്‍ കൃഷ്ണ കോടതിയെ സമീപിച്ചു

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കൊപ്പം സാമ്പത്തിക ആരോപണത്തില്‍ ഉള്‍പ്പെട്ട ചവറ എം.എല്‍.എ. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ വിലക്കിയ കോടതി നടപടിക്കെതിരെ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന രാകുല്‍ കൃഷ്ണ ഹര്‍ജി നല്‍കി. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാകുല്‍ കൃഷ്ണ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് വിജയന്‍പിള്ള എം.എല്‍.എ.യുടെ മകന്‍ ശ്രീജിത്ത് നല്‍കിയ ഹര്‍ജിയില്‍ കരുനാഗപ്പള്ളി സബ്‌കോടതിയാണ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശത്തുനടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചവറ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിനെക്കുറിച്ചുള്ള ചര്‍ച്ചകളോ റിപ്പോര്‍ട്ടിങ്ങോ തടഞ്ഞുകൊണ്ടാണ് സബ്‌കോടതി ഉത്തരവ്. ശ്രീജിത്ത് വിജയനെക്കുറിച്ചു പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യുഎഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവച്ചുതല്‍ക്കാലം ഇന്ത്യയില്‍ത്തന്നെ തുടരുമെന്നു മര്‍സൂഖി അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top