Business

സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ജനങ്ങളുടെ പോക്കറ്റില്‍ കൈയിടുമോ ? ആശങ്കകള്‍ക്ക് നടുവില്‍ സംസ്ഥാന ബജറ്റ് നാളെ

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെങ്കിലും അച്ഛാദിന്‍ പ്രതീക്ഷകള്‍ വീണ്ടും ജനങ്ങള്‍ക്ക് നല്‍കിയാണ് മോഡി സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ് കടന്ന് പോയത്. ഇന്ന് ലോക്‌സഭയില്‍ ധനമന്ത്രി അുണ്‍ ജയ്റ്റ്‌ലിയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ഊന്നല്‍ നല്‍കിയുള്ളതായിരുന്നു ബജറ്റ്. എന്നാല്‍ ഇത്തരം പ്രതീക്ഷകളെന്നും നാളെ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റില്‍ വേണ്ടെന്നാണ് പൊതുവേ വിലയിരുത്തുന്നത്. പിണറായി സര്‍ക്കാറിന്റെ മൂന്നാം ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നാളെ രാവിലെ ഒമ്പത് മണിക്ക് സഭയില്‍ അവതരിപ്പിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ജനങ്ങളുടെ പോക്കറ്റില്‍ കൈയിടാതെ എങ്ങനെ പ്രതിസന്ധി മറികടക്കാം എന്നതാണ് തോമസ് ഐസകിന് മുന്നിലെ വെല്ലുവിളി. നികുതി നിര്‍ദേശങ്ങളോ ജനങ്ങളെ കൊതിപ്പിക്കുന്ന വമ്പന്‍ പ്രഖ്യാപനങ്ങളോ ബജറ്റിലുണ്ടാകാന്‍ ഇടയില്ല എന്നാണ് കണക്കുകൂട്ടലുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top