Home app

ഈ ബജറ്റ് കര്‍ഷകര്‍ക്ക് ; കാര്‍ഷികമേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത് പതിനൊന്ന് ലക്ഷം കോടി

ദില്ലി ; കര്‍ഷകരുടെ ഉന്നമനത്തിനാണ് മോഡി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. കാര്‍ഷികോത്പന്നങ്ങളുടെ വിലയടക്കം തീരുമാനിക്കാന്‍ പുതിയസംവിധാനം കൊണ്ടുവരുമെന്നും ബജറ്റ് അവതരണത്തില്‍ ജെയ്റ്റ്‌ലി പറഞ്ഞു. 11 ലക്ഷം കോടി രൂപയാണ് കാര്‍ഷികമേഖലയ്ക്കായ് മാറ്റി വച്ചിരിക്കുന്നത്. കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി. ഇതിനായി 500 കോടി അനുവദിച്ചു.

മറ്റു വകുപ്പുകളുമായി ചേര്‍ന്ന് കാര്‍ഷിക ക്ലസ്റ്റര്‍ സംഘങ്ങള്‍ രൂപീകരിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിന് 2,000 കോടി അനുവദിച്ചു.42 പുതിയ അഗ്രോ പാര്‍ക്കുള്‍ ആരംഭിക്കും. ഗ്രാമീണ കാര്‍ഷിക ചന്തകള്‍ തുടങ്ങും. മുള അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കും. കഴിഞ്ഞ വര്‍ഷം കാര്‍ഷിക ഉത്പാദനം ഇരട്ടിയായിരുന്നു. രാജ്യത്തെ കര്‍ഷകരുടെ അധ്വാനത്തിന്റെ ഫലമാണിത്. ഇ-നാം പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top