തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന എന്‍.സി.പി നേതാവ് എ.കെ. ശശീന്ദ്രന് ഇന്ന് വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ നടക്കുന്നചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. മുമ്പ് ശശീന്ദ്രന് വഹിച്ചിരുന്ന ഗതാഗത വകുപ്പുതന്നെയായിരിക്കും ഇത്തവണയും അദ്ദേഹത്തിന് ലഭിക്കുക. നിലവില്‍ വകുപ്പ് മുഖ്യമന്ത്രിയുടെ കൈവശമാണ്. ആരോപണ വിമുക്തനായി തിരികെ എത്തുന്ന ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് പറഞ്ഞ് എന്‍സിപി നേതൃത്വം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
എകെ ശശീന്ദ്രന് വീണ്ടും ഗതാഗത മന്ത്രിയാകും ; സത്യപ്രതിജ്ഞ ഇന്ന്
By
February 1, 2018 7:01 am