കണ്ണൂര്‍ ; അപൂര്‍വ്വരോഗം ബാധിച്ച കണ്ണൂരിലെ പതിമൂന്ന് വയസുകാരി ആര്യക്ക് സാന്ത്വനമായി സംസ്ഥാന സര്‍ക്കാര്‍. ആര്യയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ചികിത്സ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും ആര്യയെ ആശുപത്രിയില്‍ പോയി കാണുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് സ്‌കൂളില്‍ തളര്‍ന്നു വീണ ആര്യയ്ക്ക് രക്താര്‍ബുദമാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആര്‍സിസിയിലായിരുന്നു തുടര്‍ ചികിത്സ. അര്‍ബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകള്‍ ഉണ്ടാകുന്ന അപൂര്‍വ്വ രോഗം പിടിപെട്ടത്. നവമാധ്യമങ്ങളിലൂടെ ആര്യയ്ക്ക് സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.
ആര്യയുടെ ചികിത്സ ഇനി സര്‍ക്കാര്‍ ഏറ്റെടുക്കും
By
January 29, 2018 11:04 am