Home app

ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനു മുന്നില്‍ ആരും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ബിനോയ് കോടിയേരിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ല. അതിനാല്‍ അന്വേഷണം ആവശ്യമില്ലെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടേത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ധാര്‍മ്മികതയുണ്ടെങ്കില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top