തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. എസ്പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരില്‍ ആരും തന്നെ പുതിയ സംഘത്തിലില്ല. കോട്ടയം യൂണിറ്റ് ആണ് വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന നിലപാട് സ്വീകരിച്ചത്. അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നാണ് തോമസ് ചാണ്ടിക്കെതിരായ പരാതി.
തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘം
By
January 18, 2018 5:04 am