Home app

വിടി ബല്‍റാം എംഎല്‍എയ്ക്കു നേരെ കല്ലേറ്

പാലക്കാട്: എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് നേരെ ചീമുട്ടയേറ്. തൃത്താല മണ്ഡലത്തില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ബല്‍റാമിന് നേരെ സിപിഎം പ്രവര്‍ത്തര്‍ ചീമുട്ട എറിഞ്ഞത്. ബല്‍റാം എത്തുമെന്ന് അറിഞ്ഞ് പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ തടിച്ച് കൂടിയിരുന്നു.

എം.എല്‍.എ എത്തിയതോടെ സിപിഎം പ്രവര്‍ത്തകര്‍ ബല്‍റാമിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. എന്നാല്‍ ഈ നീക്കം പൊലീസ് തടഞ്ഞതോടെ സിപിഎം പ്രവര്‍ത്തകര്‍ ബല്‍റാമിന് നേരെ ചീമുട്ട എറിയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പൊലീസ് ലാത്തി വീശിയതോടെ പ്രവര്‍ത്തകര്‍ എംഎല്‍എയ്ക്ക് നേരെ കല്ലേറ് നടത്തി. പൊലീസ് സംരക്ഷണത്തില്‍ ബല്‍റാം സ്ഥലം വിടുകയാണുണ്ടായത്. എകെജി ബാലപീഡകനായ കമ്മി നേതാവാണെന്ന എന്ന ബല്‍റാമിന്റെ പരാമര്‍ശം കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് വഴിവെക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top