Home app

ഓഖി ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര ; വിശദീകരണവുമായി ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തി എന്ന ആരോപണത്തില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാ സംബന്ധമായ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയത് പോലീസല്ലെന്നും ഡിജിപി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ 26നു തൃശൂരിലെ പാര്‍ട്ടിസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെനിന്നു തിരിച്ചു പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ പണം ദുരന്തനിവാരണ ഫണ്ടില്‍നിന്ന് വക മാറ്റി എന്നാണ് ആരോപണം. എട്ടു ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായത്. ഉത്തരവ് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നടപടി റദ്ദാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം പുറത്തിറക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top