Entertainment

ഒറ്റ ദിവസം കൊണ്ടൊരു ഹ്രസ്വ ചിത്രം; ശ്രദ്ധേയമായി ‘അണലി’

നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത അണലി എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു. ആശയത്തിലും അവതരണത്തിലും പുലര്‍ത്തുന്ന വ്യത്യസ്തയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ മുക്കാല്‍ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് രാത്രിയിലാണ്. കാറിന്റെയും മൊബൈലിന്റെയും വെളിച്ചമാണ് ഇതിനായി ഉയോഗിച്ചതും. ചിത്രീകരണം പൂര്‍ത്തിയാക്കിയത് ഒറ്റ ദിവസം കൊണ്ടാണ്. കോഴിക്കോട് വടകര ഭാഗത്തെ സംസാര ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

സംവിധായകന്‍ ഫെബിന്‍ സിദ്ധാര്‍ത്ഥ് തന്നെയാണ് ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. റെജി ജോസഫ് ആണ് ക്യാമറ. കഴിഞ്ഞ ഡിസംബറില്‍ ഷൂട്ട് ചെയ്ത ചിത്രം ഒരു വര്‍ഷത്തിന് ശേഷമാണ് യൂട്യൂബിലൂടെ റിലീസ് ചെയ്യുന്നത്.

മനോജ് കെപിഎസി, അജീഷ്, മിനി, സുജിത്ത് ജി ഗിരിധര്‍, സുജിത് എന്‍.കെ, പ്രണവ് മോഹന്‍, റെജി മാവേലിക്കര എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാലക്കാട് വണ്‍ ബ്രിഡ്ജ് മീഡിയ നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ മികച്ച പോപ്പുലര്‍ ഷോര്‍ട്ട് ഫിലിമായി അണലി തെരഞ്ഞെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top