ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവര്‍ഷ പാര്‍ട്ടിക്കെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സണ്ണിക്ക് ബെംഗളൂരുവില്‍ വിലക്ക്. സണ്ണിക്ക് അനുമതി നല്‍കുന്നത് കന്നട സംസ്കാരത്തിന് എതിരാണെന്നാണ് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഢി പറയുന്നത്.
സണ്ണി ലിയോണ്‍ വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് കര്‍ണാടക രക്ഷണ വേദികെ യുവ സേന പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് സംഘടനയുടെ ഭീഷണി. സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടിയെന്ന് ആരോപിച്ചാണ് സംഘടന പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
സണ്ണി ഇറക്കം കുറഞ്ഞ വേഷം ധരിക്കുന്നതാണ് തങ്ങള്‍ക്ക് പ്രശ്നമെന്നും എന്നാല്‍, സണ്ണി സാരി ധരിച്ചുവന്നാല്‍ പരിപാടി കാണാന്‍ തങ്ങളും പോകുമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഹരീഷ് പറഞ്ഞു. സണ്ണിയുടെ പാരമ്പര്യം അത്ര നല്ലതല്ലെന്നും ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഹരീഷ് പറഞ്ഞു. സംഘടന നേരത്തെ സണ്ണിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ സണ്ണിയുടെ പോസ്റ്ററുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
സണ്ണി പരിപാടിയില്‍ ഒരു കാരണവശാലും പങ്കെടുക്കരുതെന്ന് ആഭ്യന്തര മന്ത്രി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദ ടൈം ക്രിയേഷന്‍സാണ് പരിപാടിയുടെ സംഘാടകര്‍. സണ്ണി നൈറ്റ് ഇന്‍ ബെംഗളൂരു ന്യൂ ഇയര്‍ ഈവ് 2018 എന്നാണ് പരിപാടിയുടെ പേര്. കോടിക്കണക്കിന് രൂപയാണ് ദ ടൈം ക്രിയേഷന്‍സ് സണ്ണിയെ കൊണ്ടുവരുവാന്‍ ചെലവാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.