Home app

അഴിമതിക്കാരും അവസരവാദികളും വേണ്ട; മാണിയുടെ മുന്നണി പ്രവേശനം തള്ളി കാനം

തിരുവനന്തപുരം: കെ.എം മാണിയെ എല്‍ഡിഎഫിന് വേണ്ടെന്നാവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജെഡിയു, ആര്‍എസ്പി തുടങ്ങി എല്‍ഡിഎഫ് വിട്ടുപോയ എല്ലാ പാര്‍ട്ടികളെയും തിരിച്ചെടുക്കാം. എന്നാല്‍, മാണിയെ വേണ്ട. അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടത്. മുന്നണിയില്‍ നിന്ന് നേരത്തേ വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ സിപിഐക്ക് കൃത്യമായ നിലപാടുണ്ട്. ഇക്കാര്യം മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജെഡിയുവിന് മാത്രമല്ല മുന്നണിയില്‍ നിന്ന് പോയ ആര്‍എസ്പിക്കും മടങ്ങി വരാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അതാത് പാര്‍ട്ടികളാണ്. എന്നാല്‍, കെ.എം. മാണി എല്‍ഡിഎഫില്‍ നിന്ന് പോയ ആളല്ല അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്നും കാനം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top