Home app

തോമസ് ചാണ്ടിയെ സംരക്ഷിക്കേണ്ടതില്ലെന്ന് സിപിഎം

കായല്‍ കയ്യേറ്റ വിഷയത്തിന്റെ സാഹചര്യം ഗൗവമുള്ളതാണെന്നും മന്ത്രി തോമസ് ചാണ്ടിയെ ഇനി സംരക്ഷിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി രാജിവെയ്ക്കുന്ന കാര്യം തോമസ് ചാണ്ടി സ്വയം തീരുമാനിക്കണമെന്ന് സിപിഎം അദ്ദേഹത്തെ അറിയിച്ചു. രാജി വിഷയത്തില്‍ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ മുന്നണി യോഗം വിളിക്കും.

വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സിപിഎം നിര്‍ബന്ധിതരായത്. അതേസമയം, തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top