ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹിന്ദു സംഘടകളുടെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്ന് വലിയ പോലീസ് സന്നാഹത്തോടെയാണ് ക്ഷേത്രം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ഏറ്റെടുത്തത്.