Home app

സിസ്റ്റര്‍ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ടവളാകുന്നു

ഭാരതത്തിലെ ആദ്യ വനിതാ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരിയെയ ഇന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെന്റ് പോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ പത്തിനു പ്രഖ്യാപനച്ചടങ്ങ് തുടങ്ങും. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലി മധ്യേയാണു വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തുക. വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അള്‍ത്താരയിലേക്കു പ്രദക്ഷിണവും തുടര്‍ന്നു ദിവ്യബലിയും. അമ്പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.

തുടര്‍ന്നുള്ള സമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. എറണാകുളംഅങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണു സിസ്റ്റര്‍ റാണിമരിയ. ഇന്‍ഡോര്‍ രൂപതയിലെ ഉദയ്നഗറില്‍ 1995 ഫെബ്രുവരി 25 നായിരുന്നു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സമര്‍പ്പിത സമൂഹാംഗമായിരുന്ന സിസ്റ്ററുടെ രക്തസാക്ഷിത്വം. സമന്ദര്‍സിങ് എന്ന വാടകക്കൊലയാളിയാണ് സിസ്റ്ററുടെ ജീവന്‍ കവര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top