സെര്‍വര്‍ പ്രശ്നം പരിഹരിച്ച് വാട്സാപ്പ് തങ്ങളുടെ സേവനം പുന:സ്ഥാപിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു വാട്സാപ്പ് പ്രവര്‍ത്തന രഹിതമായത്. സര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മെസേജുകള്‍ അയക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതു ലോകമെങ്ങും ഉപഭോക്താക്കളെ ബാധിച്ചു.
ഇന്ത്യ കൂടാതെ യു.കെ, യു.എസ്, ജര്‍മനി, ശ്രീലങ്ക, സൗദി അറേബ്യ, ഫിലിപ്പീന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും വാട്സാപ്പ് നിലച്ചതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായിരുന്നു. ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു’വെന്ന് കമ്പനി വാട്സാപ്പില്‍ നോട്ടിഫിക്കേഷനായി അറിയിച്ചിരുന്നു.